13 ജൂലൈ 2021

ശബരിമല വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നൽകണമെന്ന് കേരളം
(VISION NEWS 13 ജൂലൈ 2021)
 ‌
സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഒരു വിമാനത്താവളം വരേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം 4500 കോടിയുടെ ജിഎസ്ടി കോംപൻസേഷൻ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിൻ്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. 

അങ്കമാലി - ശബരി റെയിൽപാത പദ്ധതി നടപ്പാക്കാൻ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിൻ്റെ എൺപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വേ​ഗത്തിൽ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only