22 ജൂലൈ 2021

കേരളത്തിൽ ഒളിമ്പിക് ദീപം തെളിക്കൽ ഇന്ന്
(VISION NEWS 22 ജൂലൈ 2021)
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാത്രി ഏഴിന് വീടുകളിലും വ്യാപാര– വ്യവസായ സ്ഥാപനങ്ങൾക്കു മുന്നിലും ദീപം തെളിയിക്കും. കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചിയർ ഫോർ ഇന്ത്യ ക്യാംപയിന്റെ ഭാഗമായി സായി എൽ.എൻ.സി.പി.ഇയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്ഭവനുമുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദുറഹ്മാൻ തുടങ്ങിയവർ കായിക താരങ്ങൾക്കൊപ്പം ദീപം തെളിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ സ്പീക്കർ എം.ബി രാജേഷ്,മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ അനിൽ,ആന്റണി രാജു തുടങ്ങിയവർ ദീപം തെളിക്കലിന് നേതൃത്വം നൽകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രമുഖർ നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only