17 ജൂലൈ 2021

ദേശീയപാതയിലെ കുഴികൾ അടച്ച് നാട്ടുകാർ
(VISION NEWS 17 ജൂലൈ 2021)കൊടുവള്ളി : ദേശീയപാത 766 കോഴിക്കോട് വയനാട് റോഡിൽ കൊടുവള്ളി സിറാജ് റോഡിലേക്ക് ഇറങ്ങുന്ന ജംഗ്ഷനിലെ നല്ല ആഴവും വീതിയും ഉണ്ടായിരുന്ന അഞ്ചോളം കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹനങ്ങൾ  തലനാരിടയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ റോഡിൽ പുതുതായി വരുന്ന നാലുചക്ര യാത്രക്കാരും ഈ കുഴികളിൽ വീഴാറുണ്ട്.
ഒരുപാട് അപകടങ്ങൾ വിളിച്ചു വരുത്തുന്ന കുഴികളാണ് നാട്ടുകാർ ഇടപെട്ട് മൂടിയത്. മഴക്കാലത്ത് വെള്ളം നിറഞ്ഞ കുഴികളിൽ വാഹനങ്ങൾ ചാടുമ്പോൾ ഇരുചക്രവാഹനക്കാരുടെയും കാൽനടക്കാരുടെയും ശരീരത്തിലേക്ക്  ചളിവെള്ളം തെറിക്കുന്നതും പതിവുകാഴ്ചയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only