25 ജൂലൈ 2021

സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷോഭം ശക്തമാക്കും; മുന്നറിയിപ്പ് നൽകി കർഷക സംഘടനകൾ
(VISION NEWS 25 ജൂലൈ 2021)
കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. സ്വാതന്ത്ര്യദിനത്തിൽ ഹരിയാനയിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഹരിയാനയില്‍ വ്യാപകമായി റാലികളും ട്രാക്ടര്‍ പരേഡും നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. ബിജെപി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ജന്തര്‍ മന്ദിറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only