02 ജൂലൈ 2021

ജൂലൈയിൽ വിപണിയിലെത്തുന്ന പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്
(VISION NEWS 02 ജൂലൈ 2021)


കൊവിഡ് മഹാമാരി വന്നതോടെ തകർന്നുപോയ പല മേഖലകളും സജീവമാകുകയാണിപ്പോൾ. ഇപ്പോഴിതാ ചെറിയ ഇടവേളക്ക് ശേഷം സ്മാർട്ട്ഫോൺ വിപണി ഉണർന്നിരിക്കുകയാണ്. പോക്കോ M3 പ്രോ 5ജി, വൺപ്ലസ് നോർഡ് CE, ഐക്യൂ Z3 5ജി, സാംസങ് ഗാലക്‌സി M32 തുടങ്ങി നിരവധി ഫോണുകളാണ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ജൂലായ് മാസമായിട്ടും സ്മാർട്ട്ഫോൺ ലോഞ്ചുകൾക്ക് കുറവില്ല. 

പരിഷ്കരിച്ച ഹാൻഡ്സെറ്റുകളാണ് ഇപ്പോൾ ലോഞ്ചിന് തയ്യാറായിരിക്കുന്നത്. എന്നാൽ പുത്തൻ ഫോണുകളുടെ ലോഞ്ചും ന‌ടക്കുന്നുണ്ട്. ജൂലൈയിൽ വിപണിയിലെത്താൻ സാധ്യതയുള്ള പുത്തൻ സ്മാർട്ട്ഫോണുകളിൽ 7 താരങ്ങളെ പരിചയപ്പെടാം. ​ടെക്‌നോ സ്പാർക് ഗോ 2021,സാംസങ് ഗാലക്‌സി F22, റെഡ്മി 10 ശ്രേണി,വിവോ V21 പ്രോ,വൺപ്ലസ് നോർഡ് 2, റിയൽമി GT 5ജി, പോക്കോ F3 ജിടി എന്നി ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only