10 ജൂലൈ 2021

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു.
(VISION NEWS 10 ജൂലൈ 2021)
കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.

സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്‍്റെ മകന്‍ അതുല്‍ പിതാവിന്‍്റെ ചിതയ്ക്ക് തീ കൊളുത്തി.

ശ്രീജിത്തിൻറെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only