12 ജൂലൈ 2021

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ചു
(VISION NEWS 12 ജൂലൈ 2021)
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only