13 ജൂലൈ 2021

സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
(VISION NEWS 13 ജൂലൈ 2021)


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ തുറക്കാം. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഏഴ് മണിവരെ ആവശ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാം. ബാങ്കുകൾ എല്ലാം ദിവസവും തുറന്നു പ്രവർത്തിപ്പിക്കാം. അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗൺ തുടരും.

കഴിഞ്ഞ ദിവസം വ്യാപാരികൾ എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ടിപിആർ റേറ്റ് 10ൽ കുറയാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യം പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only