13 ജൂലൈ 2021

കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏ‍ഴ് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
(VISION NEWS 13 ജൂലൈ 2021)

കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏ‍ഴ് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി ഗര്‍ഭിണിയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വ‍ഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയുമായിരുന്നു.

പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്നാണ് അനിതയെ കൊലപ്പെടുത്തിത്. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു.

ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയിൽ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only