15 ജൂലൈ 2021

റോഡിലെ ഗർത്തത്തിൽ യൂത്ത് ലീഗ് വാഴ നട്ടു
(VISION NEWS 15 ജൂലൈ 2021)


കച്ചേരിമുക്ക്:ജിയോ മൊബൈൽ കമ്പനിയുടെ കേബിൾ വലിക്കുന്നതിന് വേണ്ടി കുഴിച്ച കുഴിയിൽ കച്ചേരിമുക്ക് യൂത്ത് ലീഗ് പ്രവർത്തകർ വാഴ നട്ടു പ്രതിഷേധിച്ചു..
ആരാമ്ബ്രം കാഞ്ഞിരമുക്ക് റോഡ് നവീകരണം പൂര്ണമായതിന് ശേഷമാണ് ഈ കുഴി എടുത്തത്..
കച്ചേരിമുക്ക് അങ്ങാടിയിൽ യാത്രക്കാർക്ക് ദുരിതമായി അപകട സാധ്യത കൂടിയ കുഴിയെ കുറിച്ച്‌ 
നിരവധി തവണ പരാതിപ്പെട്ടിട്ടും ഉചിതമായ പരിഹാരം ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു പ്രധിഷേധം സംഘടിപ്പിച്ചത്...
 സാലിഹ് മയൂരി, സിദ്ധീഖ് മലബാരി, നൗഷാദ് വയലിൽ കബീർ ചേലക്കാട്ടിൽ, കബീർ കൂട്ടാക്കിൽ, ശുകൂർ മൂനാമണ്ണിൽ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only