24 ജൂലൈ 2021

വ്യാജമദ്യ വിൽപ്പനയ്ക്കിടെ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.
(VISION NEWS 24 ജൂലൈ 2021)

കൂടരഞ്ഞി അങ്ങാടിയിൽ റേഷൻ കടക്ക് സമീപം ചാരായം വിൽപ്പന നടത്തുന്നുണ്ടെന്ന് തിരുവമ്പാടി ഐപി സുമിത്ത് കുമാറിന് കിട്ടിയ രഹസ്യവിവരതിൻറെ അടിസ്ഥാനത്തിൽ തിരുവമ്പാടി പൊലിസ് നടത്തിയ പരിശോധനക്കിടെ സ്വന്തം കാറിൽ നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കക്കാടംപൊയിൽ സ്വദേശി സുധീഷ് ആണ് പിടിയിലായത്.

10 ലിറ്ററോളം ചാരായവും വിൽപനക്ക് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only