03 ജൂലൈ 2021

യൂറോ കപ്പ്‌ :ലോക ഒന്നാംമ്പർ ടീമായ ബെൽജിയത്തെ തകർത്ത് ഇറ്റലി സെമിയിൽ
(VISION NEWS 03 ജൂലൈ 2021)

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇറ്റലിയുടെ ജയം. ഇറ്റലിയ്ക്കായി നിക്കോളോ ബരെല്ല, ലോറന്‍സോ ഇന്‍സീനി എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പെനാല്‍ട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഈ വിജയത്തോടെ തുടര്‍ച്ചയായ 32ാമത്തെ മത്സരത്തിലാണ് ഇറ്റലി വിജയിക്കുന്നത്. സെമിഫൈനലില്‍ ഇറ്റലി സ്‌പെയിനിനെ നേരിടും. ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും പുറത്തായി. മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ തന്നെ ബെല്‍ജിയവും ഇറ്റലിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിക്കോളോ ബരേല, ലൊറന്‍സൊ ഇന്‍സീന്യ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. റൊമേലു ലുകാകുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്‍റെ ഏക ഗോള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only