👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

കാട്ടുതീ; അമേരിക്കയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു
(VISION NEWS 30 ജൂലൈ 2021)
പടിഞ്ഞാറന്‍ അമേരിക്കയെ കത്തി ചാമ്പലാക്കി കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. വടക്കന്‍ കലിഫോര്‍ണിയയില്‍ ശക്തമായി ആഞ്ഞടിക്കുന്ന കാറ്റും മിന്നലും രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയായിട്ടുണ്ട്. 85 ഇടങ്ങളില്‍ വലിയ കാട്ടുതീ പടരുന്നു. 2343 ചതുരശ്ര മൈല്‍ പ്രദേശം (6068 ചതുരശ്ര കിലോമീറ്റര്‍) കത്തിയെരിഞ്ഞു. പ്ല്യൂമ, ബ്യൂട്ടെ കൗണ്ടികളില്‍ പതിനായിരത്തിലേറെ വീടുകള്‍ ഭീഷണിയിലാണ്.

ദക്ഷിണ ഓറിഗനില്‍ 1657 ചതുരശ്ര കിലോമീറ്റര്‍ ചുട്ടെരിച്ച കാട്ടുതീ 53% നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്‌നിശമന വിഭാഗം അറിയിച്ചു. ഇവിടെ ഇടിമിന്നലില്‍ 70 വീടുകള്‍ കത്തിനശിച്ചു. രണ്ടായിരത്തോളം വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ജൂലൈ 14 നാണ് ഈ കാട്ടു തീ പടര്‍ന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only