08 ജൂലൈ 2021

വീട്ടിൽ ഒരു വിദ്യാലയം പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
(VISION NEWS 08 ജൂലൈ 2021)


കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ ചേനോത്ത് അംബേദ്കർ ഗ്രാമത്തിൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം സബിത സുരേഷ് വിതരണം ചെയ്തു.

കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. മംഗളാഭായി ടീച്ചർ, യുഗേഷ് ബാബു സംസാരിച്ചു.
 
കെ എം ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. ജ്യോതിഷ് സ്വാഗതവും ഇ പ്രമോദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only