27 ജൂലൈ 2021

സംസ്ഥാനത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; ആറുപേർ പിടിയിൽ
(VISION NEWS 27 ജൂലൈ 2021)
എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. ഇവിടെ പൊലീസ് റെയ്‌ഡ് നടത്തുകയാണ്. സംഘത്തിലെ ആറുപേർ പൊലീസ് പിടിയിലായി. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.

വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിർമ്മാണ സംഗമെന്ന വ്യാജേനയാണ് ഇവർ ഇലഞ്ഞിയിൽ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only