10 ജൂലൈ 2021

ആയുർവേദ ആചാര്യൻ ഡോ.പികെ വാര്യർ അന്തരിച്ചു.
(VISION NEWS 10 ജൂലൈ 2021)
ആയുർവേദ ആചാര്യൻ ഡോ.പി.കെ.വാര്യ‍ർ അന്തരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. കോട്ടയ്ക്കലിലെ വീട്ടിൽ 12.15നായിരുന്നു അന്ത്യം.കഴിഞ്ഞ ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നി‍ർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യ‍ർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വള‍ർത്തി എടുത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പത്മശ്രീയും പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. നേരത്തെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും ജൂൺ പതിനേഴിന് നെ​ഗറ്റീവ് ആയിരുന്നു. അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ഡിസ്ചാർജ്ജ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only