18 ജൂലൈ 2021

വയറിന്റെ ആരോഗ്യത്തിന് കഴിക്കാം കൂവ
(VISION NEWS 18 ജൂലൈ 2021)
വയറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കൂവ. കിഴങ്ങു വര്‍ഗത്തില്‍പ്പെടുന്ന ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് പല വിഭവങ്ങളും തയ്യാറാക്കാന്‍ ഉപയോഗിക്കുന്നുണ്ട് . കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, സെലേനിയം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ എ, വൈററമിന്‍ സി, നിയാസിന്‍, തയാമിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. വയറിളക്കമോ വയറുവേദനയോ വയറിൽ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ കൂവ കഴിക്കുന്നത് ഗുണകരമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

വിഷമയത്തെയും അണുബാധയെയും തടയുന്ന അലക്സറ്റെറിക്, വയറുവേദനയിൽ നിന്ന് ആശ്വാസമേകുന്ന ആൻറി ഡിസന്ററിക് ഗുണങ്ങൾ എന്നിവ കൂവയിൽ അടങ്ങിയിട്ടുണ്ട്. പിത്ത വാത ദോഷത്തെ ശമിപ്പിക്കാനുള്ള സ്വാഭാവിക ശേഷിയും കൂവയ്ക്കുണ്ട് . ശരീരത്തിന് പോഷണം, ശക്തി, ശുക്ലത്തിന്റെ അളവ് മെച്ചപ്പെടുത്തൽ, ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ നിലനിർത്തുക തുടങ്ങിയ ഗുണങ്ങളും ഇത് നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only