28 ജൂലൈ 2021

കൂര്‍ക്കംവലി അകറ്റാന്‍ ഇവ ശീലമാക്കാം
(VISION NEWS 28 ജൂലൈ 2021)
ഉറങ്ങുന്ന സമയത്ത് തൊണ്ടയിലൂടെയുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്‌ കൂര്‍ക്കംവലി വരുന്നത്. സ്വസ്ഥമായ ഉറക്കലക്ഷണമല്ല കൂര്‍ക്കംവലി. കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നാമതായി,കിടക്കുന്നതിന് മുമ്പായി നിങ്ങളുടെ തല ഉയര്‍ത്തണം.അല്ലെങ്കില്‍ കൂര്‍ക്കംവലി തടയാന്‍ സഹായിക്കുന്ന പ്രത്യേക തലയിണ ഉപയോഗിച്ചാലും മതി. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ താടിയെല്ലും നാവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. അതുകൊണ്ടുതന്നെ നമ്മുടെ നാവിന് നമ്മുടെ വായുമാര്‍ഗ്ഗങ്ങളെ തടയാന്‍ സാധിക്കില്ല. ഇത്‌
കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

ശരീരഭാരം കൂടിയവരിലാണ് കൂര്‍ക്കംവലി പൊതുവേ കൂടുതലായി കാണപ്പെടുന്നത്. ഭാരം കൂടിയതുകൊണ്ട് കൂര്‍ക്കംവലിയുള്ളവര്‍ ചിട്ടയായ വ്യായാമത്തിലൂടെയോ ഡയറ്റിലൂടെയോ ഭാരം കുറയ്ക്കാന്‍ ശ്രമിക്കണം.
മലര്‍ന്ന് കിടന്നുറങ്ങാതെ വശം ചേര്‍ന്നുറങ്ങിയാല്‍ കൂര്‍ക്കംവലി ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. ജലദോഷമോ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ കാരണം മൂക്ക് അടയുന്നതും കൂര്‍ക്കംവലിക്ക് കാരണമാണ്. അതുകൊണ്ട് തന്നെ അടഞ്ഞ മൂക്ക് തുറക്കാനായി ബാന്‍ഡ് എയ്ഡുകള്‍ പോലുള്ള ചെറിയ സ്ട്രിപ്പുകള്‍ ഉപയോഗിക്കാം. ഇത് ഉറങ്ങുന്നതിന് മുന്നേ മൂക്കിന് കുറുകെ വെച്ചാല്‍ മതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only