27 ജൂലൈ 2021

ലോക്ഡൗൺ ലംഘിച്ച് ഫുട്ബോൾ കളി; വാഹനങ്ങൾ പോലീസ് പിടികൂടി.
(VISION NEWS 27 ജൂലൈ 2021)


ഓമശ്ശേരി:

TPR നിരക്ക് വളരെ കൂടുതലുള്ള പ്രദേശമായ ഓമശ്ശേരിയിൽ ലോക്ഡൗൺ ലംഘിച്ചുകൊണ്ട് ഫുട്ബോൾ കളിയിൽ ഏർപ്പെട്ടിരുന്ന ആളുകളുടെ
ബൈക്കുകൾ കൊടുവള്ളി പൊലീസ് പിടികൂടി.ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ ആയ ഓമശ്ശേരി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കളികളിൽ ഏർപ്പെട്ടവരുടെ ബൈക്കുകളാണ് പിടികൂടിയത്.
ഇന്ന് ഓമശ്ശേരിയിൽ 53 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.
വരും ദിവസങ്ങളിലും പോലീസിന്റെ കർശന പരിശോധന ഉണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only