15 ജൂലൈ 2021

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിക്കണം: രമേശ് ചെന്നിത്തല
(VISION NEWS 15 ജൂലൈ 2021) 
നാണവും മാനവുമുണ്ടെങ്കില്‍  നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള പൊതുതാല്‍പര്യമെന്തെന്ന സുപ്രിം കോടതിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല.

മാത്രമല്ല നേരത്തെ കെ.എം മാണിസാര്‍ അഴിമതിക്കാരന്‍ എന്നു പറഞ്ഞെങ്കില്‍ ഇപ്പോള്‍ അന്നത്തെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണെന്നു മാറ്റിപ്പറഞ്ഞ്  വിവാദത്തില്‍ തടിയൂരാനുള്ള നാണം കെട്ട നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. നിയമസഭക്ക് അകത്ത് നടന്ന ഒരു ക്രിമിനല്‍ കുറ്റത്തില്‍ നിന്നും തടിയൂരാനാവില്ല. കഴിഞ്ഞ നാല് വര്‍ഷമായി കീഴ് കോടതികളില്‍ താന്‍ തടസ്സഹര്‍ജി നല്‍കിയത് കൊണ്ട് മാത്രമാണു  കേസ് പിന്‍വലിക്കാനാവാത്തത.് കോടികള്‍ മുടക്കി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നടത്തുന്ന നാണംകെട്ട നടപടിയില്‍ നിന്ന് അവസാന നിമിഷമെങ്കിലും പിന്‍വാങ്ങാന്‍  തയ്യാറാകണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only