👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

ഓമശ്ശേരി ടൗണിൽ നാളെ മുതൽ കടകൾ തുറക്കുന്നതിന് സമയ നിയന്ത്രണം.
(VISION NEWS 30 ജൂലൈ 2021)
ഓമശ്ശേരി:
ഓമശ്ശേരി പഞ്ചായത്തിലെ നാലു വാർഡുകളിൽ കോവിഡ് കേസ് കൂടുതലായതിനാൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ടൗണിൽ കടകളുടെ സമയക്രമത്തിലുൾപ്പെടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇനി മുതൽൽ 2 മണി വരെ മാത്രമേ കടകൾ തുറക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാത്രി എട്ടു മണി വരെ മാത്രം പാർസൽ കൊടുക്കാം. 


ഓമശ്ശേരി ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുകയാണ്
ആകെ കേസുകൾ 398 ഇന്നു മാത്രം 36 ആളുകൾ പോസിറ്റീവായി
ടി പി ആർ 27.5 മൂന്നുപേർ മാത്രമേഇന്ന് രോഗമുക്തരായിട്ടുള്ളൂ.
നിലവിൽ കണ്ടയിൻമെൻറ് സോൺ ആയ ഓമശ്ശേരി ടൗണിലെ 
ആറാം വാർഡിൽ 39 കേസുകളും, ഏഴാം വാർഡിൽ, 65 കേസുകളും
പത്താം വാർഡായാ വെണ്ണക്കോട് 54 കേസുകളുമുണ്ട്. ശക്തമായ നിയന്ത്രണങ്ങൾ ഓമശ്ശേരിയിൽ കൊണ്ടുവന്നില്ലെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമായേക്കുമെന്നാണ്അധികൃതരുടെ വിലയിരുത്തൽ.2,6,7,10 എന്നീ വാർഡുകളിൽ പോലീസിന്റെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉൾറോഡുകൾ എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാവുന്ന നിലയിൽ അടച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only