10 ജൂലൈ 2021

പുതിയ ഇറാന്‍ പ്രസിഡന്റ് സ്ഥാനാരോഹണം; ചടങ്ങില്‍ ഇന്ത്യന്‍ നേതാക്കൾക്കും ക്ഷണം
(VISION NEWS 10 ജൂലൈ 2021)




ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റൈസി സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യന്‍ നേതാക്കളെ ക്ഷണിച്ചതായി അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ ഇബ്രാഹിം റൈസിയെ സന്ദര്‍ശിച്ചിരുന്നു. റഷ്യ സന്ദര്‍ശിച്ചു മടങ്ങും വഴിയാണ് തെഹ്‌റാനിലെത്തി ജയ്ശങ്കര്‍ റൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റിനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട വിദേശ പ്രതിനിധികളില്‍ ഒരാളാണ് എസ് ജയ്ശങ്കര്‍. പ്രധാനമന്ത്രിയുടെ സന്ദേശവും ജയ്ശങ്കര്‍ നിയുക്ത പ്രസിഡന്റിന് കൈമാറിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only