10 ജൂലൈ 2021

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹക്കേസുകള്‍ക്കെതിരെ സുപ്രിം കോടതിയില്‍ ഹർജി
(VISION NEWS 10 ജൂലൈ 2021)
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹക്കേസുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഹർജി നൽകി. 

 സുപ്രീം കോടതിയില്‍ നല്‍കി. രാഷ്ട്രീയമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുന്നതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിഷ രവി, വിനോദ് ദുവ, സിദ്ദീഖ് കാപ്പന്‍, ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരായ കേസുകള്‍ പരാമര്‍ശിച്ചാണ് ഹർജി.

നിലവിലെ നിയമ വ്യവസ്ഥകള്‍ അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിയില്‍ ആരോപിക്കുന്നുണ്ട്. അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജന്‍ എന്നിവര്‍ സുപ്രിം കോടതിയില്‍ ശശികുമാറിനായി ഹാജരാകും. തിങ്കളാഴ്ചയാണ് ഹർജി പരിഗണിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only