05 ജൂലൈ 2021

പഴനിയും വേളാങ്കണ്ണിയും തുറക്കും; ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ദർശനം
(VISION NEWS 05 ജൂലൈ 2021)
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്ര തുടങ്ങിയ തമിഴ്നാട്ടിലെ ആരാധാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. 10 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും നിയന്ത്രണമുണ്ട്. 

പഴനി ക്ഷേത്രത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെയാണു ദർശനം. ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമായിരിക്കും ദർശനം നടത്താൻ അനുവാദമുണ്ടാകുക. വേളാങ്കണ്ണി പള്ളിയിൽ ഇന്നു മുതൽ 50% വിശ്വാസികൾക്ക് പ്രവേശനം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only