15 ജൂലൈ 2021

അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റ നായക്ക് തുണയായി തിരുവമ്പാടി പോലീസ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.
(VISION NEWS 15 ജൂലൈ 2021)

രണ്ട് വര്‍ഷത്തോളമായി തിരുവമ്പാടി പോലീസിന്റെ ഭാഗമായി കഴിയുന്ന റോസി എന്ന നായക്കാണ് വാഹനാപകടകത്തില്‍ പരുക്കേറ്റത്. ഇത് കണ്ട സി പി ഒ മാരായ അനീസ്, ബിജേഷ് എന്നിവരാണ് നായക്ക് പ്രാഥമിക ചികിത്സ നല്‍കിയത്.

രണ്ട് വര്‍ഷം മുമ്പാണ് റോസി തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ അതിഥിയിയി എത്തിയത്. തിരുവമ്പാടി സ്വദേശി വില്‍പ്പനക്കായി കൊണ്ടുപോകുമ്പോള്‍ റോഡിലേക്ക് ചാടിയ നായക്കുട്ടിയെ റോഡരികില്‍ നിന്നാണ് പോലീസുകാര്‍ കണ്ടെത്തിയത്. അവര്‍ സ്റ്റേഷനിലെത്തിച്ച് വെള്ളവും ഭക്ഷണവും നല്‍കിയ. ദിവസങ്ങള്‍ക്കകം അവള്‍ പോലീസുകാരുമായി അടുത്തു. അങ്ങിനെ അവള്‍ക്ക് റോസി എന്ന് പേരിട്ടു. കഴിഞ്ഞ ദിവസമാണ് റോസിക്ക് പരുക്കേറ്റതായി പോലീസുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് സി പി ഒ മാരായ അനീസ്, ബിജേഷ് എന്നിവര്‍ മുറിവേറ്റ ഭാഗം കഴുകി വൃത്തിയാക്കി മരുന്നുവെച്ചു കെട്ടി. ആവശ്യമെങ്കില്‍ കൂടുതല്‍ ചികിത്സ നല്‍കാനും പോലീസുകാര്‍ തയ്യാറാണ്.

✍️: സിദ്ദീഖ് പന്നൂർ
🤞: ഫാസിൽ തിരുവമ്പാടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only