13 ജൂലൈ 2021

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ; ഗ്രേസ് മാര്‍ക്കില്‍ അന്തിമ തീരുമാനം ഇന്ന്
(VISION NEWS 13 ജൂലൈ 2021)

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഇന്നുണ്ടാവും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. സർക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താവും ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോർഡ് യോഗം തീരുമാനമെടുക്കുക. ഈ വർഷം ​ഗ്രേസ് മാർക്ക് നൽകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എൻസിസി നാഷണൽ സർവീസ് സ്കീം, കായിക ഇനങ്ങൾ എന്നിവയിൽ പങ്കെടുത്ത കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യം ശക്തമാണ്. 

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only