21 ജൂലൈ 2021

പേര് മാറ്റി പുതിയ രൂപത്തില്‍ ടിക്ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്...?
(VISION NEWS 21 ജൂലൈ 2021)
ഇന്ത്യയില്‍ നിരോധിച്ച ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക്ടോക്ക് പേര് മാറ്റി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. tik tok എന്ന പേരിന് പകരം tick tock എന്ന പേരിനാണ് ആപ്പ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും കമ്പനിയില്‍ പുറത്തുവിട്ടിട്ടില്ല. പുതിയ ഐടി നിയമം വന്നതിനുശേഷം ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചെങ്കിലും, വീണ്ടും പുനരാരംഭിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ്ഡാന്‍സ്‌ ലിമിറ്റഡിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു.

ടിക്ടോക്കിന്റെ നിരോധനത്തിന് ശേഷം ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ നിരവധി ടെക്ക് കമ്പനികള്‍ അവരുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ റീല്‍സ്, ഷോര്‍ട്ട്‌സ്, സ്‌പോട്ട്‌ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളില്‍ അവതരിപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only