06 ജൂലൈ 2021

ഉപവാസ സമരം നടത്തി
(VISION NEWS 06 ജൂലൈ 2021)


 
കൊടുവള്ളി -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന  പ്രകാരം ടി പി ആർ മാനദണ്ഡം ഇല്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ദിവസവും  എല്ലാ 
കടകളും തുറക്കാൻ അനുവദിക്കുക ,കോവിടിന്റെ പേരിൽ  അനാവശ്യ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക ,ഹോട്ടലുകളിൽ അകലം പാലിച്ചുകൊണ്ട്  ഇരുത്തി ഭക്ഷണം കൊടുക്കാൻ അനുവദിക്കുക ,യാതൊരു നിയന്ത്രണവുമില്ലാതെ ഉള്ള കുത്തക കമ്പനികളുടെ  ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കൊടുവള്ളി മുനിസിപ്പാലിറ്റി ഓഫീസിനു മുന്നിൽ ഉപവാസസമരം നടത്തി .സമരം  എ .കെ .ഡി .എ ജില്ലാ ഉപാധ്യക്ഷൻ എം വി വാസു ഉദ്ഘാടനം ചെയ്തു .യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട്  പി ടി എ ലത്തീഫ് അധ്യക്ഷത വഹിച്ചു .യൂണിറ്റ് ജനറൽ സെക്രട്ടറി ടി പി അർഷാദ് സ്വാഗതം പറഞ്ഞു .ഉപവാസ സമരത്തെ  അഭിസംബോധന ചെയ്തുകൊണ്ട് മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം അബ്ദുൽ കാദർ ,ഗ്ലാസ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് സലീം ,ഹോട്ടൽ  ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കൊടുവള്ളി യൂണിറ്റ് സെക്രട്ടറി അൻവർ സാദ,ഫർണീച്ചർ  ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി ജയ്സൽ ,ബേക്കറി അസോസിയേഷന് വേണ്ടി മുഹമ്മദ് ,മെഡിക്കൽ ഷോപ്പ് അസോസിയേഷനു വേണ്ടി അബ്ദുൽ റസാഖ് ,ഫുട്‍വെയർ അസോസിയേഷന് വേണ്ടി മുസ്തഫ ,യൂണിറ്റ് സെക്രട്ടറിമാരായ എൻ പി ലത്തീഫ് ,പിസി ബദറുദ്ധീൻ ,ടി കെ അതിയത് ,യൂത്ത്‌വിങ് കൊടുവള്ളി യൂണിറ്റ് കമ്മിറ്റിക്കുവേണ്ടി ശിഹാബ് ,സെയ്തു ,വനിതാ വിങ് യൂണിറ്റ് കമ്മിറ്റിക്കുവേണ്ടി സജ്ന എന്നീവർ സംസാരിച്ചു.പരിപാടിക്ക് റഷീദ് അനുഗ്രഹ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only