29 ജൂലൈ 2021

ഒമാനില്‍ ലോക്‌‍ഡൗൺ തുടരും; സമയക്രമത്തിൽ മാറ്റം
(VISION NEWS 29 ജൂലൈ 2021)
ഒമാനില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അതേസമയം ലോക്ക്ഡൗണ്‍ സമയം രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ നാലു വരെയാക്കി പുനര്‍നിര്‍ണയിച്ചു. ഇന്ന് മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും. വ്യാഴാഴ്ച സുപ്രീം ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തിരീമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമായി. മരണ നിരക്കിലും കുറവുണ്ടായി. തുടര്‍ന്നും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അഭ്യര്‍ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only