04 ജൂലൈ 2021

വൺ ഡേ മിറർ; പിഞ്ചു കുഞ്ഞിന്റെ അടക്കം മൂന്ന് ജീവനെടുത്ത അജ്ഞാത കാമുകൻ; കല്ലുവാതുക്കൽ സംഭവം സിനിമയാകുന്നു
(VISION NEWS 04 ജൂലൈ 2021)

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും സിനിമയാക്കാനൊരുങ്ങുന്നു. സന്തോഷ്‌ കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ ഡേ മിറര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. 

ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

രണ്ടു ഭാഷകളിലും നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ മറ്റു താര നിര്‍ണയം പുരോഗമിക്കുകയാണ്. അതേസമയം ‘അനന്ദു’ എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only