16 ജൂലൈ 2021

മുഖ്യമന്ത്രിയുമായുള്ള വ്യാപാരികളുടെ ചർച്ച ഇന്ന്
(VISION NEWS 16 ജൂലൈ 2021)
 
ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യും വ്യാ​പാ​രി നേ​താ​ക്ക​ളും ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ്യാ​പാ​രി നേ​താ​ക്ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണം, ബ​ക്രീ​ദ് വി​പ​ണി​ക​ള്‍ മു​ന്നി​ല്‍ ക​ണ്ട് നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കടകള്‍ കൂടുതല്‍ സമയം തുറക്കുന്നത് തിരക്ക് കൂട്ടുകയല്ല കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് വ്യാപാരികളുടെ വാദം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നും ഇവര്‍ വാദിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആശങ്കകളും ആവശ്യങ്ങളും അക്കമിട്ട് നിരത്തും.

വ്യാ​പാ​രി നേ​താ​ക്ക​ളോ​ടോ മ​റ്റു സം​ഘ​ട​ന​ക​ളോ​ടോ ആ​ലോ​ചി​ക്കാ​തെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only