12 ജൂലൈ 2021

സിക്ക വൈറസ് : കേന്ദ്രസംഘം ഇന്ന് തലസ്ഥാനത്ത് രോഗികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ സന്ദർശിക്കും
(VISION NEWS 12 ജൂലൈ 2021)
സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിച്ചേക്കും. ഇന്നലെ മുഴുവൻ ചർച്ചകൾക്കാണ് കേന്ദ്രസംഘം വിനിയോഗിച്ചത്. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

പാറശാല, നന്തൻകോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങൾ. ഇവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only