08 ജൂലൈ 2021

മിൽമ പാലിന് വില കൂടുന്നു..? അഞ്ച് രൂപ വർധിപ്പിക്കാൻ ശുപാർശ
(VISION NEWS 08 ജൂലൈ 2021)
മിൽമയുടെ പാക്കറ്റ് പാലിന് വില കൂടിയേക്കും. പാൽ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സർക്കാരിന് ശുപാർശ നൽകിയത്. ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില കൂടിയ സാഹചര്യത്തിലാണ് ശുപാർശ.വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുക. മിൽമാ പാലിന്റെ വില വർധന ഉടൻ തന്നെയുണ്ടാകുമെന്നാണ് മിൽമാ ചെയർമാനും നൽകുന്ന സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only