14 ജൂലൈ 2021

ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
(VISION NEWS 14 ജൂലൈ 2021)

കോഴിക്കോട്: ചാലിയാറിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കാട്ട് വീട്ടിൽ നവീണിന്റെ മകൻ ജിഷ്ണു(23)വാണ് ഒഴുക്കിൽപ്പെട്ടത്. കാരാട് പൊന്നേംപാടം മണക്കടവിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച
വൈകീട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവിൽ കുളിക്കുന്നതിനിടയിലാണ് ജിഷ്ണു ഒഴുക്കിൽപ്പെട്ടത്. 

ജിഷ്ണുവിന് നീന്തൽ അറിയുമെങ്കിലും നല്ല അടിയൊഴുക്കുള്ള സ്ഥലമാണിതെന്നും നില തെറ്റി ഒഴുക്കില്‍‌പ്പെട്ടതാകാമെന്നുമാണ് നാട്ടുകാർ പറയുന്നത്. കൂടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മീഞ്ചന്ത ഫയർ ഫോഴ്സ്, താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയർ, നാട്ടുകാർ, മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only