14 ജൂലൈ 2021

പ്രവാസികളുടെ ബേങ്ക് കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
(VISION NEWS 14 ജൂലൈ 2021)
കൊടുവള്ളി : ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് തെറ്റിയ കാരണത്താൽ ബാങ്ക് അധികൃതർ നിയമ നടപടി ആരംഭിച്ച മുഴുവൻ പ്രവാസികളുടെയും ബാങ്ക് ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വിദേശ രാജ്യത്തേക്ക് ജോലി ആവശ്യാർത്ഥം മടക്കയാത്ര ചെയ്യാനാകാതെ 15 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ കുടുങ്ങിയിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനവും വീട് നിർമ്മിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാനും മറ്റും.. വ്യത്യസ്ത ബാങ്കുകളിൽനിന്ന് വായ്പ എടുത്തവരുമാണ്.

ജോലിയും കൂലിയും ഇല്ലാതെ ഉപജീവനം പോലും പ്രയാസമായ അവസ്ഥയാണ് 2 വർഷത്തോളമായിട്ട് പ്രവാസികൾക്ക് . ഇതിനോടൊപ്പം ബേങ്ക് അധികൃതർ നിയമനടപടിയും ആരംഭിച്ചിരിക്കുകയുമാണ്.

പ്രവാസികളുടെ തിരിച്ചുപോകുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനാൽ നല്ലൊരു ശതമാനം പ്രവാസികളും മാനസിക സമ്മർദ്ദത്താൽ പ്രയാസപ്പെടുന്നവരാണ് ആയതിനാൽ ബേങ്ക് നിയമനടപടി സ്വീകരിച്ച മുഴുവൻ പ്രവാസികളുടെയും ലോൺ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only