14 ജൂലൈ 2021

ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി; ഇത് ആറാം തവണ
(VISION NEWS 14 ജൂലൈ 2021)
ജമ്മുകശ്മീരിലെ അരീന സെക്ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് പാകിസ്താന്‍ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബിഎസ്എഫ് വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക് മടങ്ങി. ജമ്മു വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇത് ആറാം തവണയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only