19 ജൂലൈ 2021

കൊവിഡ് മരണം കുറയ്ക്കാൻ പുതിയ പഠന റിപ്പോർട്ടുമായി ഐ സി എം ആർ
(VISION NEWS 19 ജൂലൈ 2021)
രാജ്യത്ത് മുപ്പതു ദിവസത്തിനുള്ളിൽ 76 ശതമാനം പൗരന്മാർക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചാൽ കൊവിഡ് മരണനിരക്ക് വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ടുമായി ഐ സി എം ആർ. 
ഒരു പ്രദേശത്തെ 75 ശതമാനം ആൾക്കാർക്കും ഒരു മാസത്തിനുള്ളിൽ ആദ്യ ഡോസ് വാക്സിൻ നൽകിയപ്പോൾ അവിടുത്തെ മരണനിരക്ക് 26 മുതൽ 37 ശതമാനം വരെ കുറയ്ക്കുമാൻ സാധിച്ചതായി ഐ സി എം ആർ പഠനം കാണിക്കുന്നു. 

കൊവിഡിന്റെ പുതിയൊരു തരംഗം തുടങ്ങുന്നതിനു മുമ്പായി എങ്ങനെ ഒരു പ്രദേശത്തെ മരണനിരക്ക് പിടിച്ചുനിർത്താം എന്നതിനെകുറിച്ച് നടത്തിയ പഠനത്തെതുടർന്നാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. "ഈ സാങ്കേതികത അനുസരിച്ച് ഒരു പ്രദേശത്തുള്ള കഴിയുന്നത്ര ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ ഞങ്ങൾ നൽകി. 
ഒരു മാസം എടുത്ത് 75 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ ഞങ്ങൾക്കു സാധിച്ചിരുന്നു. ഇങ്ങനെ മരണനിരക്ക് 26 ശതമാനം മുതൽ 37 ശതമാനം വരെ കുറയ്ക്കുവാനും സാധിച്ചു," ഐ സി എം ആറിന്റെ സാംക്രമിക രോഗ വിഭാഗ തലവൻ ഡോ സമീരൻ പാണ്ട ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only