20 ജൂലൈ 2021

മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു
(VISION NEWS 20 ജൂലൈ 2021)
മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസായിരുന്നു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only