14 ജൂലൈ 2021

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
(VISION NEWS 14 ജൂലൈ 2021)




സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കാസര്‍​ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് 55 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കും. ഇന്ന് രാത്രിവരെ കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ചവരെ അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only