10 ജൂലൈ 2021

ഗര്‍ഭിണികള്‍ വാക്‌സീനെടുക്കാന്‍ തയ്യാറാകണം: കൊവിഡ് ബാധിച്ചാല്‍ നേരത്തെ പ്രസവ സാധ്യത
(VISION NEWS 10 ജൂലൈ 2021)
ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ വാക്‌സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡ് ബാധിച്ചവരില്‍ പ്രമേഹരോഗ സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രമേഹ ലക്ഷണം ഉള്ളവര്‍ക്ക് മിട്ടായി പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only