16 ജൂലൈ 2021

കെട്ടിക്കിടക്കുന്ന പട്ടയ കേസുകള്‍ സമയ ബന്ധിതമായി തീര്‍ക്കും: റവന്യുമന്ത്രി
(VISION NEWS 16 ജൂലൈ 2021)
ലാന്‍ഡ് ട്രിബ്യൂണലിലും ലാന്‍ഡ് ബോര്‍ഡിലും കെട്ടിക്കിടക്കുന്ന പട്ടയ കേസുകള്‍ തീര്‍പ്പാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനായി ടീമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇങ്ങനെ ഈ പട്ടയ പ്രശ്നം കുറഞ്ഞ കാലം കൊണ്ട് തീര്‍ക്കാന്‍ പറ്റണം.

കണ്ണൂര്‍ ജില്ലയില്‍ 10022 ലാന്‍ഡ് ട്രിബ്യുണല്‍ പട്ടയ അപേക്ഷയും 3292 ദേവസ്വം പട്ടയ അപേക്ഷയും കെട്ടിക്കിടക്കുന്നുണ്ട്. ഇത് സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയണം. കണ്ണൂര്‍ കലക്ടറേറ്റില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു മന്ത്രി.
റവന്യു, സര്‍വ്വേ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സംവിധാനം ഏകോപിതമായി ഉപയോഗിക്കുന്നത് ഭൂമി സംബന്ധമായ ഒട്ടനവധി ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സഹായകമാകും. റീസര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ഈ സംവിധാനവും സംസ്ഥാനമാകെ നടപ്പിലാക്കാനാകും.അനധികൃതമായി കയ്യേറിയ ഭൂമി സര്‍ക്കാരിന്റേത് ആക്കുക എന്നതും അതീവ പ്രധാനമാണ്.

നിയമപ്രകാരമുള്ള നടപടികളിലൂടെ അത്തരം ഭൂമി എല്ലാം സര്‍ക്കാരിന്റെ അധീനതിയില്‍ ആക്കാനുളള നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദൈനംദിനം ബന്ധപ്പെടുന്ന ഓഫീസാണ് വില്ലേജ് ഓഫീസ്. അതിനാല്‍ തന്നെ വില്ലേജ് ഓഫീസുകളുടെ ഭൗതിക സൗകര്യവും സേവനങ്ങളും സ്മാര്‍ട്ട് ആകണമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only