16 ജൂലൈ 2021

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യശാലകളുടെ എണ്ണം കുറവ്;അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാനാകില്ലേയെന്ന് ഹൈക്കോടതി
(VISION NEWS 16 ജൂലൈ 2021)
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാകില്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മദ്യശാലകളുടെ എണ്ണം കുറവാണ്. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

മദ്യശാലകളിലെ ആൾക്കൂട്ടം സംബന്ധിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തെന്ന് എക്സൈസ് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വൻ തിരക്കും മണിക്കൂറുകൾ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‍ലെറ്റും, തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്‍ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only