19 ജൂലൈ 2021

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും: മന്ത്രി വി ശിവന്‍കുട്ടി
(VISION NEWS 19 ജൂലൈ 2021)
എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പനവൂര്‍ പഞ്ചായത്തില്‍ അക്ഷരച്ചെപ്പ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-22 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only