02 ജൂലൈ 2021

പാചക വാതക വില വർദ്ധനവിനിതിരെ തെരുവിൽ അടുപ്പ് കൂട്ടി സമരം
(VISION NEWS 02 ജൂലൈ 2021)എളേറ്റിൽ :കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ സാധാരണക്കാരന് ഇരുട്ടടിയായി കേന്ദ്ര സർക്കാർ പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ തെരുവിൽ അടുപ്പ് കൂട്ടി സമരം നടത്തി.
2020 മുതൽ പാചക വാതക സബ്സിഡി എടുത്ത് കളയുകയും പലതവണയായി വില വർദ്ധിപ്പിക്കുകയും ചെയ്യുന്ന ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാരുകൾ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ യുവജന പ്രക്ഷോഭവുമായി യൂത്ത് ലീഗ്‌ മുന്നോട്ട് പോകുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ പറഞ്ഞു.പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ പ്രസിഡന്റ് ഷമീർ പറക്കുന്ന്, ജനറൽ സെക്രട്ടറി സൈദ് വി കെ, ട്രഷറർ എം കെ സി അബ്ദുറഹ്മാൻ, ഭാരവാഹികളായ ഫസൽ ആവിലോറ, ഹാരിസ് വട്ടോളി, മുഹമ്മദ്‌ അലി ഈസ്റ്റ്‌ കിഴക്കോത്ത്, മൻസൂർ എളേറ്റിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only