08 ജൂലൈ 2021

ഇരുവഞ്ഞിയിൽ തെളിനീരൊഴുക്കാൻ ‌ മെഗാശുചീകരണ യജ്ഞം
(VISION NEWS 08 ജൂലൈ 2021)കാരശ്ശേരി:എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ 11-ന് ഇരുവഞ്ഞിപ്പുഴയിൽ മെഗാശുചീകരണ യജ്ഞം നടത്തും. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധസംഘങ്ങളും പ്രകൃതി സ്നേഹികളും അണിചേരും. അഗസ്ത്യൻമുഴിമുതൽ കൂളിമാട് വരെയുള്ള ശുചീകരണയജ്ഞത്തിൽ 44 സംഘടനകൾ പങ്കാളികളാവും. ആംബുലൻസ് സേവനവും, മാലിന്യമെടുക്കാൻ തോണികളും ഉപയോഗിക്കും. കാടുകളും, പുഴയിലേക്ക് തൂങ്ങിനിൽക്കുന്ന മരക്കമ്പുകളും വെട്ടിമാറ്റി ഒഴുക്ക് തടസ്സരഹിതമാക്കും. പുഴയിൽനിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും വെയിസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീൻ വേമ്സ് സംസ്കരിക്കാൻ ഏറ്റെടുക്കും.

ഹരിതകേരളമിഷനും പുഴശുചീകരണ യജ്ഞത്തിന് പിന്തുണ നൽകുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് മുഴുവൻ മിഷൻ സർട്ടിഫിക്കറ്റ്‌ നൽകും. ശുചീകരണത്തെത്തുടർന്ന് പുഴസംരക്ഷണ ബോധവത്‌കരണം നടത്തും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only