04 ജൂലൈ 2021

ഉപയോക്താക്കള്‍ക്കായി 'എമര്‍ജന്‍സി ഡാറ്റ' ഓഫറുകളുമായി റിലയന്‍സ് ജിയോ
(VISION NEWS 04 ജൂലൈ 2021)
ഉപയോക്താക്കള്‍ക്കായി പുതിയ എമര്‍ജന്‍സി ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. കോവിഡും തുടര്‍ന്ന് വന്ന ലോക്ക്ഡൗണും കാരണം തൊഴില്‍ നഷ്ടമായവര്‍ക്കാണ് ജിയോ ഡാറ്റാ സേവനം ലഭ്യമാക്കുന്നത്. റീചാര്‍ജ് ചെയ്യാന്‍ പണമില്ലാതെയോ മറ്റെന്തെങ്കിലും രീതിയിലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് സേവനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പരമാവധി 5 ജിബി ഡാറ്റയാണ് ജിയോ നല്‍കുക. എന്നാല്‍, ഡാറ്റാ സേവനം പൂര്‍ണമായും സൗജന്യമല്ലെന്നും വായ്പ രൂപത്തിലാണ് ഡാറ്റാ നല്‍കുകയെന്നും ജിയോ വ്യക്തമാക്കുന്നു.

5 ജിബി ഡാറ്റ ഒരുമിച്ച്‌ നല്‍കാതെ ഓരോ ജിബി വീതമായിരിക്കും ഡാറ്റാ നല്‍കുക. കമ്പനിയുടെ ഡാറ്റ കൂപ്പണായ 11 രൂപയുടെ 1 ജിബി ഡാറ്റ പായ്ക്ക് വായ്പയായി എടുത്ത് പിന്നീട് പണം നല്‍കിയാല്‍ മതിയാകും. പരമാവധി 55 രൂപയുടെ പ്ലാനുകളാണ് ജിയോ നല്‍കുന്നത്. കമ്പനിയില്‍ നിന്ന് വായ്പയായി എടുത്ത ഡാറ്റ ഉപയോക്താവിന്റെ ബേസ് പായ്ക്കിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ മാത്രമേ ലഭിക്കുകയുള്ളു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only