👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 ജൂലൈ 2021

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ തയ്യാറെടുത്ത് കേന്ദ്രം; അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടി
(VISION NEWS 19 ജൂലൈ 2021)
കൊവിഡ് മൂന്നാം തരംഗം ആസന്നമാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 30 ദിവസത്തേയ്ക്കുള്ള മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.

കൊവിഡ് രണ്ടാം തരംഗം തടയാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം തരംഗത്തിന് മുന്‍പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വേണ്ട അവശ്യമരുന്നായ റെംഡിസിവിര്‍, ഫാവിപിരവിര്‍ എന്നിവ സംഭരിക്കും. ഇതിന് പുറമേ കൊവിഡ് ചികിത്സയ്ക്കായി സാധാരണയായി നല്‍കി വരുന്ന പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സംഭരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only