05 ജൂലൈ 2021

മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം '12ത്ത് മാന്‍' ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
(VISION NEWS 05 ജൂലൈ 2021)






'ദൃശ്യം 2'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. '12ത്ത്‌ മാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

'നിഴലുകളുടെ മറനീക്കി' എന്ന ടാഗ്ലൈനും ടൈറ്റിലിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇരുട്ടിലൂടെ നടന്നുനീങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്‌. 'ഊഴം' എന്ന ജീത്തു ജോസഫ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ അനില്‍ ജോണ്‍സണിന്റേതാണ് പശ്ചാത്തല സംഗീതം. വി.എസ് വിനായക് ആണ് എഡിറ്റര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം 'ബ്രോ ഡാഡി'ക്ക് മുന്‍പ് തന്നെ '12ത്ത് മാനി'ന്റെ ചിത്രീകരണം ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only