👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ജൂലൈ 2021

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് എംബസി
(VISION NEWS 29 ജൂലൈ 2021)
കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ എംബസി ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. അംബാസഡര്‍ സിബി ജോര്‍ജാണ് ഈ പ്രഖ്യാപനം നടത്തിയത്. 120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തെ, ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കര്‍ഫ്യൂ കാലത്ത് ഇത്തരത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെ നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only