14 ജൂലൈ 2021

സെ നോ ടു ഡൗറി..;സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പൊലീസിന്‍റെ പ്രചാരണ പരിപാടിക്ക് തുടക്കമായി
(VISION NEWS 14 ജൂലൈ 2021)
സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പൊലീസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

സെ നോ ടു ഡൗറി എന്ന ടാഗ് ലൈനില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് എമ്പാടും മുദ്രാവാക്യരചനാ മത്സരങ്ങളും വാഹനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുളള സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only